പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

Jul 20, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ഹിസ്റ്ററി കോഴ്‌സിൽ എസ്.ടി, എസ്.സി വിഭാഗങ്ങളിൽ ഒന്നു വീതവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടും എം.എ ആന്ത്രോപോളജി കോഴ്‌സിസിൽ മൂന്നു വിഭാഗങ്ങളിലും ഒന്നുവിതവും സീറ്റുകൾ ഒഴിവുണ്ട്.
താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24ന് ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപ് പുല്ലരിക്കുന്നിലെ ഓഫീസിൽ എത്തണം. ഫോൺ: 9995203470.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജിയിൽ (ഐ.ഐ.യു.സി.എൻ.എൻ) എം.ടെക് പോളിമർ സയൻസ് ആൻറ് എൻജിനീയറിംഗ് പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജൂലൈ 26ന് രാവിലെ 10.30ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (http://mgu.ac.in). ഫോൺ-9497812510, 9400552374

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസിന് എസ്.സി വിഭാഗത്തിൽ നാലും എസ്.ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. സർവകലാശാല അംഗീകരിച്ച ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന്(ജൂലൈ 21) രാവിലെ 11ന് നേരിട്ട് ഹാജരാകണം. ഫോൺ: 6238297873.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ എം.എസ്.സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടികജാതി വിഭാഗത്തിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യരായവർ യോഗ്യത, ജാതി തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം. ഫോൺ: 7510741394.

Follow us on

Related News