SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിച്ചു. 2,41,104 അപേക്ഷകർക്കാണ് ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചിട്ടുള്ളത്. ഇവർ ഇന്ന് മുതൽ 21ന് വൈകിട്ട് 5നുള്ളിൽ പ്രവേശനം നേടണം. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.
ബാക്കി ഉള്ള സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 11മുതലാണ് പ്രവേശനം ആരംഭിച്ചത്. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു.വിവിധ സംവരണ വിഭാഗങ്ങളിലെ മതിയായ അപേക്ഷകർ ഇല്ലാത്ത 62,305 സീറ്റുകൾ ഒഴിവായി നിൽക്കുന്നുണ്ട്. പ്രസ്തുത സീറ്റുകൾ മൂന്നാമത്തെ അലോട്ട്മെന്റിൽ അലോട്ട് ചെയ്യപ്പെടുന്നതാണ്. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു.