പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

മികച്ച സ്കൂൾ പിടിഎകൾക്കുള്ള സർക്കാർ പുരസ്‌കാരം: ഇപ്പോൾ അപേക്ഷിക്കാം

Jun 10, 2023 at 9:58 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മികച്ച \’\’പിടിഎ\’\’യ്ക്കുള്ള പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 വർഷത്തെ അവാർഡിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. ഗവ, എയ്ഡഡ് മേഖലകളിലുള്ള സ്കൂളുകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾക്കായി പ്രത്യേകം
അവാർഡുകൾ ഉണ്ടായിരിക്കും. അപേക്ഷാഫാറവും മറ്റ് വിവരങ്ങളും http://education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"


മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പിടിഎകൾക്ക് പ്രൊഫോർമ പൂരിപ്പിച്ച് ഒപ്പിട്ട് അനുബന്ധ രേഖകൾ സഹിത (ഫോട്ടോ, സർട്ടിഫിക്കറ്റിന്റെ കോപ്പി, സി.ഡി മുതലായവ) സബ്ജില്ലാതലത്തിൽ എ.ഇ.ഒമാർക്കും, വിദ്യാഭ്യാസ ജില്ലാതലത്തിൽ ഡി.ഇ.ഒ മാർക്കും അയക്കണം. സബ്ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുന്ന പിടിഎകളുടേയും വിദ്യാഭ്യാസ ജില്ലാതലത്തിൽ എ ഗ്രേഡും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്ന പിടിഎകളുടേയും ബന്ധപ്പെട്ട രേഖകൾ റവന്യൂ ജില്ലാതല മത്സരത്തിനായി അതാതു വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ചുകൊടുക്കേണ്ടതാണ്. റവന്യൂ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും \’എ\’ ഗ്രേഡും ലഭിച്ച പ്രൈമറി സെക്കന്ററി പിടിഎകളെമാത്രമേ, മാർക്ക് ഒഴിവാക്കി സംസ്ഥാനതല കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കേണ്ടതുള്ളു.
പ്രസ്തുത പ്രാപ്പോസലുകളുടെ മൂന്ന് കോപ്പികൾ വീതം അഡീഷണൽ ഡയറക്ടർ(ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ 31/07/2023, വൈകുന്നേരം 5.00 മണിക്ക് മുമ്പ് നേരിട്ട് എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട പി.റ്റി.എ കളെ കുറിച്ചുള്ള ലഘുവിവരണം കൂടി തയ്യാറാക്കി അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്.

\"\"

ടിടിഐകളെ പ്രൈമറി വിഭാഗത്തിലും ടിഎച്ച്എസ്. ഫിഷറീസ് സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയെ സെക്കന്ററി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൈമറിതലത്തിൽ 163 സബ്ജില്ലകളിലെ ഓരോ ജില്ലയിലെയും ഏറ്റവും മികച്ച പിടിഎയ്ക്ക് 10,000/- രൂപ വീതം നൽകുന്നതാണ്. ഈ വിഭാഗത്തിൽ പ്രൈമറി സ്കൂളുകളെ മാത്രമായിരിക്കും പരിഗണിക്കുക. സെക്കന്ററി വിഭാഗത്തിൽ 41 വിദ്യാഭ്യാസ ജില്ലകളിലെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും മികച്ച പിടിഎയ്ക്ക് 25,000/- രൂപവീതം നൽകുന്നതാണ്. സെക്കന്ററി വിഭാഗത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും \’എ\’ ഗ്രേഡോടു കൂടി കൂടുതൽ സ്കോർ നേടിയ രണ്ട് പി.റ്റി.എ കൾക്ക് റവന്യൂ ജില്ലാതലത്തിൽ മത്സരിക്കാവുന്നതാണ്. റവന്യൂ ജില്ലയിൽ \’എ\’ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിക്കുന്ന പ്രൈമറി സെക്കന്ററി വിഭാഗങ്ങളിലെ പി.റ്റി.എ കൾക്ക് സംസ്ഥാനതല മത്സരത്തിന് യോഗ്യത ഉണ്ടായിരിക്കും.

\"\"

സംസ്ഥാനതലത്തിൽ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 സ്ഥാനങ്ങൾക്ക് താഴെപ്പറയുന്ന പ്രകാരം പ്രോത്സാഹന സഹായം നൽകുന്നതാണ്.
🌐ഒന്നാം സ്ഥാനം 5,00,000/- രൂപ വീതം (ഓരോ മികച്ച പ്രൈമറി, സെക്കന്ററി സ്കൂളുകൾക്ക്)
🌐രണ്ടാം സ്ഥാനം 4,00,000/- രൂപ വീതം
🌐മൂന്നാം സ്ഥാനം 3,00,000/- രൂപ വീതം
🌐നാലാം സ്ഥാനം 2,00,000/- രൂപ വീതം
🌐അഞ്ചാം സ്ഥാനം 1,00,000/- രൂപ വീതം.
റവന്യൂ ജില്ലാതലത്തിൽ പ്രൈമറി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 60,000/-, 40,000/- എന്നീ ക്രമത്തിലും, സെക്കന്ററി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 60,000/-, 40,000/- എന്നീ ക്രമത്തിൽ പാരിതോഷികം നൽകുന്നതാണ്. പ്രൈമറി വിഭാഗത്തിൽ മത്സരിക്കേണ്ടത് ഓരോ സബ്ജില്ലയിൽ നിന്നും \’എ\’ ഗ്രേഡോടു കൂടി കൂടുതൽ സ്കോർ നേടിയ പിടിഎ ആയിരിക്കും.
പ്രൊപ്പോസലുകൾ പരിശോധിക്കുമ്പോൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി ബന്ധപ്പെട്ട സമിതി പരിശോധിക്കേണ്ടതാണ്.

\"\"

നിർദ്ദേശങ്ങൾ
🌐2007-ലെ പിടിഎ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
🌐2022-23 ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് കൂടി പ്രൊപ്പോസലിൽ ഉൾപ്പെടുത്തേണ്ടതാണ്.
🌐പിടിഎ അവാർഡ് നിർണ്ണയിക്കുന്നതിന് മുൻപുള്ള 3 വർഷങ്ങളിൽ ഒന്ന് മുതൽ
മൂന്ന് വരെ സ്ഥാനം നേടിയ സ്കൂളുകളെ സംസ്ഥാനതലത്തിലേക്ക് പരിഗണിക്കേണ്ടതില്ല.
🌐സബ്ജില്ല/വിദ്യാഭ്യാസ ജില്ല/റവന്യൂജില്ല എന്നീ തലങ്ങളിൽ അവസാന റൗണ്ടിൽ പരിഗണനയിൽ വരുന്ന സ്കൂളുകളിൽ ബന്ധപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അന്തിമതീരുമാനം കൈക്കൊള്ളേണ്ടതാണ്.
🌐അവാർഡിന് പരിഗണിക്കുന്ന പ്രൊപ്പോസലുകൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാകണം സമർപ്പിക്കേണ്ടത്.
🌐ജില്ലാതലത്തിൽ അവാർഡിന് പരിഗണിക്കുമ്പോൾ പ്രസ്തുത സ്കൂളുകളിൽ മുൻ വർഷങ്ങളിൽ നടത്തിയിട്ടുള്ള വകുപ്പുതല ഓഡിറ്റ്, എ.ജി. ഓഡിറ്റ്, സോഷ്യൽ
ഓഡിറ്റ് എന്നിവയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പിടിഎ സംബന്ധിച്ച പരാമർശങ്ങളുണ്ടെങ്കിൽ ആയത് കൂടി പരിഗണനക്ക് വിധേയമാക്കേണ്ടതാണ്.

\"\"

Follow us on

Related News