പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

എയ്ഡഡ് സ്ക്കൂൾ ജീവനക്കാർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകണം: മുന്നറിയിപ്പുമായി യുടിഎംകെ

May 26, 2023 at 12:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോഴിക്കോട്:ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സർക്കാർ 15000 ലേറെ അധ്യാപക-അനധ്യാപക എയ്ഡഡ് സ്ക്കൂൾ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് 2018 മുതൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ അൺഅപ്രൂവ്ഡ് ടീച്ചേഴ്സ് മൂവ്മെന്റ് കേരള (യുടിഎംകെ). സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകളിൽ നിർദ്ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. നിത്യ ചെലവിനും വണ്ടിക്കൂലിക്കും ബന്ധുക്കളുടെ ചികിത്സയ്ക്കും പോലും പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അവകാശാധികാരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണം. വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ പതിനയ്യായിരത്തോളം വരുന്ന ഏയ്ഡഡ് അധ്യാപക-അനധ്യാപക ജീവനക്കാർ ശക്തമായ സമരത്തിലേക്ക് ഇറങ്ങുകയാണ്.

\"\"


ആദ്യഘട്ടമെന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തോട് അധ്യാപകർ നേരിട്ടും ഫോൺ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള \’ചോദ്യം ചോദിക്കൽ സമരം\’ നടത്തും. കൂടാതെ പ്രവേശനതോത്സവ ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പ്രതിഷേധ ദിനമാചരിച്ച് മുഴുവൻ അധ്യാപകരും ഉപവാസമിരിക്കുമെന്നും യു.ടിഎം.കെ ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

\"\"


ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങൾക്കോ നിയമനത്തിനോ അധ്യാപകസമൂഹം എതിരല്ല. സാമൂഹ്യനീതിയെയും ഭരണഘടനാ അവകാശങ്ങളെയും മുൻനിർത്തി ഒഴിവ് തസ്തികകളിൽ ഭിന്നശേഷി സംവരണം എത്രയും വേഗം നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാവണമെന്നതാണ് തങ്ങളുടെ ആവശ്യം. എന്നാൽ സംവരണം നടപ്പിലാക്കുന്നത് ഇതിനോടകം നിയമിതരായ അധ്യാപകരെ പുറത്താക്കികൊണ്ടാകരുതെന്നും സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച്കൊണ്ട് യു.ടി.എം.കെ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ടി.എം.കെ കൺവീനർ ഒ.പി ഹസീബ്, ലീഗൽ കോർഡിനേറ്റർ എം.അനുനാദ് , , ജോ. കൺവീനർമാരായ എൻ.പി. സുജിത്ത്, എം വിദ്യ, ട്രഷറർ വി. വി. രേഷ്മ, എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News