SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷയാണ് 13ലേക്ക് മാറ്റിയത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ടെലിഫോൺ ഓപ്പറേറ്റർ
(കാറ്റഗറി നമ്പർ 59/2022) തസ്തികയിലേക്ക് ജൂൺ 20 ന് നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷ ജൂൺ 25ലേക്ക് മാറ്റി. ഓൺലൈൻ പരീക്ഷയാണ് നടത്തുക. കൂടുതൽ വിവരങ്ങൾ ജൂണിലെ പരിഷ്കരിച്ച പരീക്ഷ കലണ്ടറിൽ ലഭ്യമാണ്.