SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാപട്ടിക തയ്യാറാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടി ആരംഭിച്ചു. 2012
ജൂലായിൽ പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരമുള്ള നിയമനത്തിനാണ് സാധ്യതാ പട്ടിക തയാറാക്കുക.
പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരോട് രേഖകൾ അപ് ലോഡ് ചെയ്യാൻ പി.എസ്.സി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിന് നിർദേശം നൽകിയിരുന്നു. നിശ്ചിത യോഗ്യതയുള്ളവർ കുറവായതിനാൽ മാർച്ചിലേക്കും ഏപ്രിലിലേക്കും ഇതിനുള്ള തീയതി നീട്ടിനൽകുകയും ചെയ്തിരുന്നു.11,065 അപേക്ഷകരിൽ കഴിഞ്ഞ നവംബറിൽ പരീക്ഷ എഴുതിയത് 2594 പേരാണ്. 2012-ലെ വിജ്ഞാപനത്തിൽ 145 ഒഴിവുകളാണ് കണക്കാക്കിയിരുന്നത്. അവയിൽ 102 എണ്ണം അന്ന് നി ലവിലുണ്ടായിരുന്നതും 43 ഒഴിവുകൾ പ്രതീക്ഷിക്കുന്നതുമായിരുന്നു.