പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കിഎഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തുസംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോർഡുമായി മുഹമ്മദ് അമീന്‍ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെസ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണംസ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നുപാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

സെറ്റ് പരീക്ഷ രജിസ്‌ട്രേഷൻ ഏപ്രിൽ 25ന് അവസാനിക്കും

Apr 8, 2023 at 11:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണൽ ഹയര്‍സെക്കഡറി അധ്യാപകയോഗ്യതാ നിർണയത്തിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് -2023 ജൂലായ് ) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 25 വരെയാണ്. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. എൽ.ബി.എസ് ,സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കാണ് പരീക്ഷാ നടത്തിപ്പിൻ്റെ ചുമതല.

യോഗ്യത: ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ തത്തുല്യ ഗ്രേഡോടെ നേടിയ വിജയവും ബി.എഡുമാണ് അടിസ്ഥാനയോഗ്യത. ചില വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

\"\"

LTTC , DlEd തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും പിഡബ്ല്യ.ഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം ഇളവ് ലഭിക്കും. അടിസ്ഥാന യോഗ്യതയിൽ ഒന്നു മാത്രമുളളവർക്കും ചില നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. നിബന്ധനകള്‍: 1) ബിരുദാനന്തരബിരുദം മാത്രം നേടിയവര്‍ ന്നതല്ല. ബി.എഡ്, കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം.2– അവസാന വർഷ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നവർക്ക് ബി.എഡ് ഉണ്ടായിരിക്കണം. 3-മേൽപറഞ്ഞ രണ്ട് നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി /ബി.എഡ് പരീക്ഷയുടെ നിശ്ചിതയോഗ്യത , സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്ത പക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കുന്നതല്ല.

\"\"

വിഷയങ്ങള്‍: ആന്ത്രോപ്പോളജി , അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ് ,ഇക്കണോമിക്സ് ,ഇംഗ്ലീഷ് , ഗാന്ധിയൻ സ്റ്റഡീസ് ,ജോഗ്രഫി , ജിയോളജി , ഹിന്ദി ,ഹിസ്റ്ററി , ഹോം സയൻസ് , ഇസ് ലാമിക് ഹിസ്റ്ററി , ജേണലിസം , കന്നഡ, മലയാളം , മാത്തമറ്റിക്സ് , മ്യൂസിക് ഫിലോസഫി , ഫിസിക്സ് , പൊളിറ്റിക്കൽ സയൻസ് , സൈക്കോളജി , സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി സ്റ്റാറ്റിസ്റ്റിക്സ് , തമിഴ് , ഉറുദു, സുവോളജി , ബയോടെക്നോളജി .പരീക്ഷ: രണ്ട് പേപ്പറാണ് പരീക്ഷയ്ക്കുണ്ടാവുക. ഓരോന്നിനും 120 മിനിറ്റാണ് സമയം. ഓരോ പേപ്പറിനും 120 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ. ഒന്നാം പേപ്പർ എല്ലാവിഷയക്കാർക്കും പൊതുവായതായിരിക്കും.

\"\"

ഇതിൽ പൊതുവിജ്ഞാനം ,അധ്യാപന അഭിരുചി എന്നിവയാണ് ഉൾപ്പെടുക. രണ്ടാം പേപ്പർ ഓരോരുത്തരുടെയും ബിരുദാനന്തരബിരുദ വിഷയത്തിലായിരിക്കും. 31 വിഷയങ്ങളിലായി പരീക്ഷ നടക്കും. പ്രോസെപക്ടസും സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ തീയതി പ്ര ഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ടാവും. സെറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ ജനറല്‍ വിഭാഗക്കാർക്ക് ഓരോ പേപ്പറിനും 40 ശതമാനം വീതവും രണ്ട് പേപ്പറിനും കൂടി 48 ശതമാനവും മാർക്ക് വേണം .ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്കിത് 35,45 എന്നിങ്ങനെയും എസ്.സി ,എസ്.ടി വിഭാഗക്കാർക്ക് ഇത് യഥാക്രമം 35,40 എന്നിങ്ങനെയുമാണ് വേണ്ടത്. അപേക്ഷാഫീസ് : ജനറൽ ,ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1000 രൂപയും എസ്.സി ,എസ്.ടി /ഭിന്നശേഷി വിഭാഗങ്ങൾക്കും 500 രൂപയും ഓൺലൈനായി അടക്കണം. അപേക്ഷ :ഓൺലൈനായി രജിസ്റ്റർ ചെയ്യണം . വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും http://lbscenter.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News