പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നവാധ്യാപക സംഗമം മെയ് 9 മുതൽ 14വരെ: ക്യാമ്പ് വിവിധ ജില്ലകളിൽ റസിഡൻഷ്യൽ രീതിയിൽ

Apr 5, 2023 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: 2019 ജൂൺ ഒന്നുമുതൽ സർവ്വീസിൽ പ്രവേശിച്ച സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കുള്ള പ്രത്യേക പരിവർത്തന പരിപാടിയുടെ രണ്ടാം
ഘട്ടമായി എൽ.പി. വിഭാഗത്തിലെ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള \”നവാധ്യാപക സംഗമം\” മെയ് 19 മുതൽ ആരംഭിക്കും. https://forms.gle/F6cfD1oPJvULHAD59

മെയ് 14വരെ റസിഡൻഷ്യലായി സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് സംഗമം. നവാധ്യാപക സംഗമത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനായി
ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നവാധ്യാപക സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ താഴെ.

\"\"

🌐2019 ജൂൺ 1നു ശേഷം സർവ്വീസിൽ പ്രവേശിച്ച എൽ.പി. സ്കൂൾ അധ്യാപകർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ 50 അധ്യാപകർക്ക് വീതമാണ് 6ദിവസം നീളുന്ന പരിശീലനം നൽകുന്നത്. ഇതോടൊപ്പം തന്നിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക്
വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം.
തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ അതത് വിദ്യാലയങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് കോഴ്സ് നടക്കുന്ന കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും മുഴുവൻ സമയവും പങ്കെടുക്കേ
ണ്ടതുമാണ്.

\"\"


🌐ഈ അധ്യാപക പരിശീലന കോഴ്സ് പൂർത്തിയാക്കുന്ന അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി. സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ https://forms.gle/F6cfD1oPJvULHAD59 ഗൂഗിൾ ഫോം പൂരിപ്പിച്ച് 2023 ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News