SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ (KSIDC) അസിസ്റ്റന്റ്
മാനേജർ (പ്രോജക്ട്) തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്ഥിര നിയമനമാണ്. ആകെ ഒരു ഒഴിവ്.
എസ്ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു ഒഴിവാനുള്ളത്. 45,800 മുതൽ 89,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് ബിരുദവും ഒന്നാം ക്ലാസോടെ എംബിഎയും നേടിയവർക്ക് അപേക്ഷിക്കാം. 2മുതൽ 3 വർഷംവരെ
പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധി 28 വയസ്. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് വെബ്സൈറ്റ് http://kcmd.in വഴി അപേക്ഷിക്കണം.
അവസാന തീയതി ഏപ്രിൽ 12 ആണ്.