SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്ക്കരണവുമായി ബന്ധപ്പെ കരിക്കുലം ശില്പശാല ഇന്നും നാളെയുമായി (ഏപ്രിൽ 3, 4) നടക്കും. ഇന്ന് രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐഎംജി യിലാണ് ശില്പശാല. ഉന്നതവിദ്യാഭ്യാസ കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റി, യുജി പ്രോഗ്രാമിന്റെ കരിക്കുലത്തിന്റെ കരട് രൂപരേഖ തയ്യാറിക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപെട്ട ചർച്ചകളാണ് ശില്പശാലയിൽ നടക്കുന്നത്.
കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിവിധ സബ് ജറ്റ് കമ്മിറ്റി അംഗങ്ങൾ, സർവ്വകലാശാല പ്രതിനിധികൾ, അദ്ധ്യാപക – വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ദർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും.