പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

നൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാം

Mar 30, 2023 at 11:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:നൈപുണ്യ വികസനം ലക്ഷ്യമിട്ട് കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള \’ഒരു നിയോജകമണ്ഡലം, ഒരു വിദ്യാഭ്യാസ സ്ഥാപനം\’പദ്ധതിക്ക് കീഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്നു. ഇതിനായി കോഴ്സുകൾ നടത്താൻ കഴിയുന്ന 140 നിയമസഭാമണ്ഡലങ്ങളിലെയും ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐടിഐകൾ എന്നിവയിൽ നിന്ന് കെ-ഡിസ്‌ക് താല്പര്യപത്രം ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി കെ- ഡിസ്‌കുമായി സഹകരിച്ച്, കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സഹായം പദ്ധതി പ്രകാരം ലഭിക്കും.

\"\"

ആഗോളതൊഴിൽ കമ്പോളത്തിൽ കേന്ദ്രീകരിച്ചു സർക്കാർ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ലഭ്യമായ വൈദഗ്ധ്യവും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനം നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ നിയോജക മണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെടുന്ന കോളേജുകൾ നൈപുണ്യ പരിപാടികൾ നൽകുന്നതിനുള്ള ഒരു നോഡൽ സെന്റർ ആയി പ്രവർത്തിക്കുന്ന രീതിയിലണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. കൂടുതൽവിവരങ്ങൾക്ക് https://kdisc.kerala.gov.in/ എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുക.

\"\"

Follow us on

Related News