പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നാളെ തുടക്കം:വിജയാശംസകൾ നേർന്ന് വി.ശിവൻകുട്ടി

Mar 8, 2023 at 4:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് നാളെ തുടക്കമാകും. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും
എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്കൂളുകളിലായി 289 വിദ്യാർത്ഥികളും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്.

\"\"


2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ആകെ പതിനെട്ടായിരത്തിൽ അധികം
അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട്
പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ
സ്വീകരിയ്ക്കുന്നതാണ്. വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം പൊതുവിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

\"\"

Follow us on

Related News