SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കോട്ടയം: 2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷാഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് മാർച്ച് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം വർഷ ഇൻറഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകളുടെ 2022 മെയിൽ നടന്ന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
മൂന്നാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 വരെയുള്ള അഡ്മിഷൻ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് സഹിതം മാർച്ച് 20 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.
പ്രോജക്ട് ഇവാല്യുവേഷൻ
ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2019 അഡ്മിഷൻ റഗുലർ, 2018-2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ഫെബ്രുവരി 2023) പരീക്ഷകളുടെ പ്രോജക് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ മാർച്ച് 13 മുതൽ പാലാ, സെൻറ് ജോസഫ് ഇൻസ്റ്റുറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടത്തും.
2022 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് (2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ന്യു സ്‌കീം) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, ഇൻറേൺഷിപ്പ് റിപ്പോർട്ട് വാല്യുവേഷൻ പരീക്ഷകൾ മാർച്ച് 13 മുതൽ അതതു കോളജുകളിൽ നടത്തും.