പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷക്കാലം തുടങ്ങുന്നു: സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷകളും എസ്എസ്എൽസി പ്രാക്റ്റിക്കലും നാളെമുതൽ

Feb 14, 2023 at 4:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ ബോർഡ്‌ പരീക്ഷകൾ നാളെ ആരംഭിക്കും. കേരളത്തിലെ എസ്എസ്എൽസി ഐടി, പ്രാക്ടിക്കൽ പരീക്ഷകൾക്കും നാളെ തുടക്കമാവുകയാണ്. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകളാണ് നാളെ ആരംഭിക്കുക. പരീക്ഷ ടൈം ടേബിൾ അനുസരിച്ച്, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21നും 12 ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5നും അവസാനിക്കും. രാവിലെ 10.30നാണ് പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ അഡ്മിറ്റ് കാർഡ് കഴിഞ്ഞ ദിവസം സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു. സിബിeഎസ്ഇ ക്ക് പിന്നാലെ കേരള സിലബസ് പ്രകാരമുള്ള സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും ആരംഭിക്കുകയാണ്.

\"\"

എസ്എസ്എൽസി ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 25 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും. 27മുതൽ മാർച്ച് 3വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാനദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാനദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക. മാർച്ച് 9മുതൽ ആരംഭിക്കുന്ന പരീക്ഷ 29വരെ നീളും. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷാസമയം.

\"\"

Follow us on

Related News