പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

എംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Jan 27, 2023 at 4:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ നാനോ സയൻസ് ആൻറ് നാനോ ടെക്നോളജിയിൽ എം.ടെക് നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി (എ.ഐ.സി.ടി.ഇ അംഗീകൃതം) പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്.
എല്ലാ വിഭാഗങ്ങളിലുമുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ ക്രമീകരിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലും മറ്റ് അർഹ വിഭാഗങ്ങളിലുമുള്ള വിദ്യാർഥികൾക്ക് ഫീസിളവുണ്ട്. 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, പോളിമർ സയൻസ്, ബയോടെക്നോളജി, നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ ഫിസികസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻസ്, പോളിമർ ടെക്നോളജി, ബയോടെക്നോളജി, നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി, മെറ്റലർജി, എൻജിനീയറിംഗ് ഫിസിക്സ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നിവയിലേതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായവർ അസ്സൽ രേഖകളുമായി ജനുവരി 30ന് രാവിലെ 10 ന് വകുപ്പ് ഓഫീസിൽ ഹാജരാകണം.
മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഇൻറേൺഷിപ്പും പി.എച്ച്.ഡി. കോഴ്സിന് അവസരവും ലഭിക്കും. ഫോൺ: 9447709276, 9746237388.

\"\"

ഷോർട്ട് ടേം പ്രോഗ്രാം ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളായ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ലോജിസ്റ്റിക്‌സ് – സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ ഡാറ്റാ ആൻറ് ബിസിനസ് അനലിറ്റിക്‌സ്, ഫുഡ് പ്രോസസിംഗ് ആൻറ് ക്വാളിറ്റി അഷ്വറൻസ് എന്നിവയ്ക്ക് അപേക്ഷ നൽകാം. പ്രായപരിധിയില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ(http://dasp.mgu.ac.in)

റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 31 ന് പത്താമുട്ടം സെൻറ് ഗിറ്റസ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
2022 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി (റഗുലർ, സപ്ലിമെൻററി, റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ ഫെബ്രുവരി എട്ടു വരെ അപേക്ഷ നൽകാം.

\"\"

മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമെട്രിക്സ് (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ ഫെബ്രുവരി എട്ടു വരെ അപേക്ഷ നൽകാം.

മൂന്നും നാലും സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ സംസകൃതം സ്പെഷ്യൽ സാഹിത്യ, സെപ്റ്റംബർ 2021 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

നാലാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്റെറ്റിക്സ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ ഫെബ്രുവരി എട്ടു വരെ അപേക്ഷ നൽകാം.

\"\"

നാലാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ് ബ്രാഞ്ച് 10 (ഡി) ഫാമിലി ആൻറ് കമ്മ്യൂണിറ്റി സയൻസ് (2020 അഡ്മിഷൻ റഗുലർ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ ഫെബ്രുവരി 13 വരെ അപേക്ഷ നൽകാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൻറെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്, 2017 അഡ്മിഷൻ റഗുലർ,2016 അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 13 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി എട്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

Follow us on

Related News