SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോട്ടയം:രണ്ടാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.എസ്.എസ്. 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി നാലു മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ – മെഡൽ 2, സി.ബി.സി.എസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017
അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 11ന് അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ എം. എ ബിസിനസ് ഇക്കണോമിക്സ് (സി.എസ്.എസ് -2020 അഡ്മിഷൻ റഗുലർ പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഏഴു വരെ
അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
കഴിഞ്ഞ ഏപ്രിലിൽ നടന്ന മൂന്നാം സെമെസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ/ സപ്പ്ളിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു . പുനർമൂല്യനിർണയത്തിനും
സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമെസ്റ്റർ എം. എസ്. സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (2020 അഡ്മിഷൻ റെഗുലർ/2019 അഡ്മിഷൻ സപ്പ്ളിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും
നിശ്ചിത ഫീസ് അടച്ച് ജനുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ
സർവകലാശാല വെബ്സൈറ്റിൽ.
സൗജന്യ പരീക്ഷാപരിശീലനം
സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ഇനിയർ ക്ലാർക്ക് പരീക്ഷ എഴുതുന്നവർക്കായി മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടി ജനുവരി മൂന്നിന് ആരംഭിക്കും. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 0481-2731025 എന്ന നമ്പറിൽ ബന്ധപ്പെടണം..
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജനുവരി 20 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015,2016,2017,2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്)
പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി അഞ്ചു വരെ അപേക്ഷ നൽകാം. പിഴയോടെ ജനുവരി ആറിനും സൂപ്പർഫൈനോടെ ജനുവരി ഒൻപതു വരെയും അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.