പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍,അസിസ്റ്റന്റ്: ഡിസംബര്‍ 31നകം അപേക്ഷിക്കണം

Dec 7, 2022 at 6:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍, അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഫിഷറീസ് ഓഫീസര്‍ തസ്തികകളില്‍ ഒഴിവ്. തൃശ്ശൂര്‍ ജില്ലയിലാണ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുള്ളത്.
സംസ്ഥാനസര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് വകുപ്പ് മേധാവി മുഖേന നിശ്ചിത തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം.

\"\"

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രില്‍ 1ന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡേറ്റ, 144 കെ.എസ്.ആര്‍ പാര്‍ട്ട് 1 സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നല്‍കിയ എന്‍.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണര്‍, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം – 680002 എന്ന മേല്‍ വിലാസത്തില്‍ ഡിസംബര്‍ 31നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0487-2383053, 0487 2383088.

\"\"

Follow us on

Related News