SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: സിവിൽ സർവീസസ് മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം http://upsc.gov.in ൽ പരിശോധിക്കാം. അഭിമുഖത്തിനുള്ള തീയതി ഉടൻ അറിയിക്കും. മെയിൻ വിജയിച്ചവർക്ക് വ്യക്തിവിവര രേഖകൾ സമർപ്പിക്കാൻ 8ഡിസംബർ മുതൽ 14ന് വൈകിട്ട് 6 വരെയാണ് സമയം. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അഭിമുഖത്തിന് അവസരം ഉണ്ടാകില്ല. വ്യക്തി വിവരരേഖയിൽ തിരുത്തലുകൾക്ക് അവസരം ഉണ്ടാകില്ല. എന്നാൽ വിലാസം ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയിൽ തിരുത്താൻ അവസരം ഉണ്ടാകും.ഇക്കാര്യം വ്യക്തമാക്കി ഏഴു ദിവസത്തിനുള്ളിൽ ഇമെയിൽ അയക്കണമെന്നും നിർദ്ദേശമുണ്ട്. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 25 വരെയാണ് മെയിൻ പരീക്ഷ നടന്നത്.