പ്രധാന വാർത്തകൾ
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടി

Dec 6, 2022 at 5:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ കായിക
വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു ദശാബ്ദത്തിനു ശേഷം സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കപ്പെടുകയാണ്. പുതിയ പാഠ്യപദ്ധതിയിൽ സ്പോർട്സിന് വളരെയധികം പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കായികമേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്‌കൂളുകളുടെ അടിസ്ഥാന
സൗകര്യത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമായ പരിശോധന നടത്തും.
സ്‌കൂൾ കളിക്കളങ്ങൾ പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ഇപ്പോൾ പുതിയ കെട്ടിടങ്ങൾ
പോലും നിർമ്മിക്കുന്നത് എന്നത് ഈ
കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാനിന്നും മന്ത്രി പറഞ്ഞു.

\"\"


കുട്ടികളുടെ മാനസികവും ശാരീരികവുമായ
വളർച്ചയ്ക്ക് കായികമായ പ്രവർത്തനങ്ങൾ
ആവശ്യമാണ്. ചിട്ടയായ കായിക പരിശീലനം കുട്ടികളെ ഊർജ്ജസ്വലരാക്കുകയും
ആരോഗ്യകരമായി പഠനം നടത്തുന്നതിന്
അതവരെ സഹായിക്കുകയും ചെയ്യും.
കായിക മേഖലയ്ക്ക് വലിയ സംഭാവനയാണ്
കേരളം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്‌സിൽ അടക്കം തിളങ്ങി നിന്ന മലയാളി താരങ്ങൾ സ്‌കൂൾ കായികോത്സവങ്ങളുടെ ഭാഗമായി വളർന്ന് വന്നവരാണ്. ഈ മാസം മൂന്നു മുതൽ ആരംഭിച്ച സംസ്ഥാന സ്‌കൂൾ കായികോത്സവം മികച്ച രീതിയിൽ ആണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്
മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച
ഏവരെയും ഞാൻ അഭിനന്ദിക്കുന്നു.
മേളയിലെ മത്സരങ്ങൾ കൃത്യ സമയത്ത് തന്നെ തുടങ്ങി അവസാനിപ്പിക്കാൻ മേള
നടത്തിപ്പുക്കാർക്ക് ആയി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News