SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ഡിസംബര്‍ 17ന് രാവിലെ 10 മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയായുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: http://facebook.com/MCCTVM, 04712304577.