UBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 13 ഒഴിവുകള്‍ ഉണ്ട്. സ്ഥിര നിയമനം ആയിരിക്കും.
ചീഫ് സിസ്റ്റംസ് മാനേജര്‍(ജനറല്‍)-1, സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിങ് ഓപ്പറേഷന്‍സ്) -1, സിസ്റ്റംസ് മാനേജര്‍-1, അസിസ്റ്റന്റ്-4 (ജനറല്‍ 3, ഒ ബി സി 1), ജൂനിയര്‍ അസിസ്റ്റന്റ്-2 (ജനറല്‍ 1, ഒ ബി സി 1), ബാക്ക് ലോഗ്-1(എസ് ടി), ജൂനിയര്‍ എക്‌സിക്യൂട്ടീവ്-3(ജനറല്‍ 2, ഒബിസി 1).
ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യം. പ്രായപരിധി 30 വയസ്സ്. ശമ്പളം 21,700-69,100 രൂപ.
ജൂനിയര്‍ അസിസ്റ്റന്റ്: ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 35 വയസ്സ്. ശമ്പളം 25,500 – 81, 100രൂപ.
അസിസ്റ്റന്റ്- ബിരുദവും ആറു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 35 വയസ്സ്. ശമ്പളം 35,400-1,12, 400രൂപ.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. തപാലിലൂടെയും അപേക്ഷ സമര്‍പ്പിക്കാം, അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് http://iimk.ac.in സന്ദര്‍ശിക്കുക.