പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 29, 2022 at 5:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 19.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

\"\"

സ്റ്റുഡൻറ് ഡാറ്റാബേസ് രജിസ്ട്രേഷൻ മാറ്റി
30.11.2022 ന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ-2022 അഡ്മിഷൻ) സ്റ്റുഡൻറ് ഡാറ്റാബേസ് രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30-11-2022 -ന് ഉച്ചയ്ക്ക് 2.00 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467

\"\"

ഡോ. ജാനകി അമ്മാൾ അനുസ്മരണം
ഡോ. ജാനകി അമ്മാളിന്റെ 125 ആം ജന്മദിനത്തിടനുബന്ധിച്ച് കണ്ണൂർ സർവകലാശാലാ ബയോടെക്നോളജി ആൻഡ്മൈക്രോബയോളജി, മോളിക്കുലർ ബയോളജി പഠന വകുപ്പുകളുടെയും കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണവും പോസ്റ്റർ അവതരണ മത്സരവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ ബയോടെക്നോളജി & മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോ. അനുപ് കുമാർ കേശവൻ സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ ബോട്ടാനിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ് സി എസ് ഐ ആർ എമിരിറ്റസ് സയന്റിസ്റ്റ് പ്രൊഫ. എം. സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ ഐ സി എ ആർ – ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. പി. ശോഭകുമാരി പ്രഭാഷണം നടത്തി. ക്യാമ്പസ്‌ ഡയറക്ടർ Do. സിനി ,പ്രോഗ്രാം കൺവീനർ ഡോ. അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

\"\"

Follow us on

Related News