SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഡിസംബർ 3ന് തിരുവനന്തപുരത്ത് തുടക്കമാകും. കായിക മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ഡിസംബർ 3മുതൽ 6വരെ യാണ് കായികമേള നടക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഈ കായികോത്സവത്തിൽ 98 ഇനങ്ങളിലായി സീനിയർ, ജൂനിയർ, (ആൺ-പെൺ) വിഭാഗങ്ങളിലായി 3000 ത്തോളം കായികതാരങ്ങളും 350 ഒഫീഷ്യൽസും 200 എസ്കോർട്ടിങ് ഒഫിഷ്യൽസും അണിനിരക്കും.
സംസ്ഥാന സ്കൂൾ കായികമേളയിൽ യോഗ്യത നേടുന്ന കായിക താരങ്ങളാണ് ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം 3ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ഉദ്ഘാടനത്തിന് മുന്നോടിയായി മാർച്ച് പാസ്റ്റും ദീപശിഖാ റാലിയും നടക്കും.