SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
പാലക്കാട്: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി ഒഴിവുകള്‍. ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍(1), അസിസ്റ്റന്റ് മൈന്‍സ് മനേജര്‍(2), ജിയോളജിസ്റ്റ്(1) എന്നീ തസ്തികകളിലാണ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍- മൈനിങില്‍ ഡിഗ്രി, ഫസ്റ്റ് ക്ലാസ്സോടു കൂടിയ മൈന്‍സ് മാനേജര്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. ശബളം 80,000രൂപ.
അസിസറ്റന്റ് മൈന്‍സ് മാനേജര്‍- മൈനിങില്‍ ഡിഗ്രി, സെക്കന്‍ഡ് ക്ലാസ്സോടു കൂടിയ മൈന്‍സ് മാനേജര്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.ശബളം 60,000രൂപ.
ജിയോളജിസ്റ്റ് – ജിയോളജിയില്‍ പോസ്റ്റ് ഗ്രാജൂവേറ്റ് ഡിഗ്രി. പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.ശബളം 60,000രൂപ.
പ്രായപരിധി 60വയസ്സ്. അപേക്ഷ ഡിസംബര്‍ 12വരെ സ്വീകരിക്കും. വിശദമായ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://malabarcements.co.in/en/Careser സന്ദര്‍ശിക്കുക.