പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ട്രെയിനര്‍, ഫിനാന്‍സ് മാനേജര്‍: മികച്ച ശമ്പളത്തോടെ നിയമനം

Nov 21, 2022 at 7:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ സീനിയര്‍ ട്രെയിനര്‍, അസിസ്റ്റന്റ് ട്രെയിനര്‍, ഫിനാന്‍സ് മാനേജര്‍ തസ്തികകളിലേക്ക് അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതികള്‍ നവംബര്‍ 22, 23.

സീനിയര്‍ ട്രെയിനര്‍- 4 ഒഴിവുകള്‍ ഉണ്ട്. ശമ്പളം 40,000 രൂപ. പ്രായപരിധി 40 വയസ്സ്. സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ബോക്‌സിങ് ട്രെയിനിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

\"\"

അസിസ്റ്റന്റ് ട്രെയിനര്‍- 1 ഒഴിവുണ്ട്. ശമ്പളം 30,000 രൂപ. പ്രായപരിധി 40വയസ്സ്.സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. ബോക്‌സിങ് ട്രെയിനിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

നവംബര്‍ 22വരെ അപേക്ഷിക്കാം. http://careers.skf@gmail.com ഇമെയില്‍/നേരിട്ടോ/തപാലില്‍ കൂടിയോ അപേക്ഷിക്കാം.

\"\"

ഫിനാന്‍സ് മാനേജര്‍- 1 ഒഴിവുണ്ട്. ശമ്പളം 44, 020രൂപ. പ്രായപരിധി 60 വയസ്സ്. സി എ ഇന്ററും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം/സിഎംഎ ഇന്ററും ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യം.
നവംബര്‍ 23വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അറിയാന്‍ http://dsya.kerala.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News