SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഇടുക്കി: ആരോഗ്യ കേരളത്തിന് കീഴിലുള്ള ഇടുക്കി ജില്ലാ കുടുംബാരോഗ്യക്ഷേമ സൊസൈറ്റിയില്‍ വിവിധ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍– എംഡി/ഡിഎന്‍പി(പീഡിയാട്രിക്‌സ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 65 വയസ്സ്. ശമ്പളം 65,000രൂപ.
മെഡിക്കല്‍ ഓഫീസര്‍-എംബിബിഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 65 വയസ്സ്. ശമ്പളം 45,000 രൂപ.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എംഫില്‍, ആര്‍ സി എ റജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ശമ്പളം 20,000 രൂപ.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പിജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്. ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കല്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ശമ്പളം 16, 180രൂപ.
ആര്‍ ബി എസ് കെ നഴ്‌സ്- എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം. ഓക്‌സിലറി നേഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ജെ പി എച്ച് എന്‍ കോഴ്‌സ്/കേരള നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്സ്.
http://arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ അറിയാം, അപേക്ഷ സമര്‍പ്പിക്കാം.