പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലങ്ങൾ, ടൈംടേബിള്‍ പരിഷ്‌കരിച്ചു: എംജി സർവകലാശാല വാർത്തകൾ

Nov 21, 2022 at 4:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബി.എഡ് (2006—-2008 അഡ്മിഷന്‍, 2009,2010 അഡ്മിഷന്‍ രണ്ടാം സെമസ്റ്റര്‍, 2013, 2014 അഡ്മിഷന്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍) അദാലത്ത് സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ ആറു വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്(സപ്ലിമെന്ററി-2021 നവംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്(2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014, 2013, 2012 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്-2021 നവംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് അപേക്ഷ ഡിസംബര്‍ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ടൈംടേബിള്‍ പരിഷ്‌കരിച്ചു
രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷ്യല്‍ സാഹിത്യാചാര്യ(സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍/ 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍റ്/2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി)പരീക്ഷയുടെ ടൈം ടേബിള്‍ പരിഷ്‌കരിച്ചു. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News