SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികളില്‍ ഒഴിവ്. അസിസ്റ്റന്റ് മാനേജര്‍ (സ്ഥിര നിയമനം-മൂന്ന് ഒഴിവ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (15), മാനേജര്‍ കോ- ഓര്‍ഡിനേഷന്‍ (1), ഐടി കണ്‍സള്‍ട്ടന്റ് (1), കണ്ടന്റ് ഡെവലപ്പര്‍ ( 2), ഡിസൈനര്‍ (1) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
അസിസ്റ്റന്റ് മാനേജര്‍ ഒഴികെ മറ്റെല്ലാ തസ്തികകളിലും കരാര്‍ നിയമനമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23. യോഗ്യത, ശമ്പളം പ്രായപരിധി എന്നിവ സംബന്ധിച്ച് വിശദമായി KSIDC /2022-23 വിജ്ഞാപനത്തില്‍ ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ http://ksidc.org അല്ലെങ്കില്‍ http://cmdkerala.net സന്ദര്‍ശിക്കുക.