പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും 14ന്

Nov 12, 2022 at 5:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും നവംബർ 14ന് വൈകിട്ട് 4ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ പ്രവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികൾ സംവദിക്കുന്ന ‘കുട്ടികളോടൊപ്പം’ പരിപാടിയും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സർക്കാർ രൂപികരിച്ച ബാലനിധി ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ UPI QR കോഡിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും.

\"\"

വിവിധ മേഖലയിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് കേരള സർക്കാർ എല്ലാ വർഷവും നൽകുന്നതാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം. ബാലനീതി നിയമ പ്രകാരം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ രൂപീകരിച്ച ഫണ്ടാണ് ബാലനിധി. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം, വികാസം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് രാജ്യത്തുടനീളം എല്ലാ വർഷവും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 നു ശിശുദിനം ആഘോഷിക്കുന്നത്. എല്ലാ കുട്ടികളും ഏറ്റവും മികച്ച വിദ്യാഭ്യാസം, പോഷണം, പരിപോഷണം എന്നിവ അർഹിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിശുദിനം.

\"\"

Follow us on

Related News