SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ
ലോഗോ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സി ഇ ഒ അൻവർ സാദത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,
യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി
2022 ഡിസംബർ 03 മുതൽ 06 വരെ
സംഘടിപ്പിക്കുന്ന അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചിരുന്നു.
ലഭിച്ച എൻട്രികളിൽ നിന്നും മികച്ച ലോഗോ ആയി പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തത് തിരൂർ എ.എൽ.പി. സ്‌കൂൾ അറബിക് വിഭാഗം അധ്യാപകനായ അസ്ലമിന്റേതാണ്.