SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്‌മെന്റ് ട്രെയിനിങ് തസ്തികയിലേക്ക് അപേക്ഷിക്കാം. 245 ഒഴിവുകളുണ്ട്. അപേക്ഷകള്‍ അയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. പ്രായപരിധി 18-28.
മെക്കാനിക്കല്‍, മെറ്റലര്‍ജി, ഇലക്ട്രിക്കല്‍, കെമിക്കല്‍, സിവില്‍ ഇന്‍സ്ട്രുമെന്റേഷന്‍, മൈനിങ് എന്ന വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. 65% മാര്‍ക്കില്‍ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. ട്രെയിനിങ് കാലയളവിലെ ശമ്പളം 50,000 രൂപയാണ്. വിശദാംശങ്ങള്‍ക്ക് http://sail.co.in അല്ലെങ്കില്‍ http://sailcareers.com സന്ദര്‍ശിക്കുക.