പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കൂളിലേക്ക് ഒരു സുരക്ഷിതപാതയ്ക്കു തുടക്കം: ഗതാഗത സാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാക്കും

Nov 3, 2022 at 3:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്കരിക്കണത്തിൽ ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
\”സ്കൂളിലേക്ക് ഒരു സുരക്ഷിതപാത\” പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ ഗുണംചെയ്യും.

\"\"


ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. ഇക്കാര്യം
ഇതിനുള്ള അവബോധം ഏവർക്കും ഉണ്ടാകണം. ഇതിന്റെ ഭാഗമായാണ് അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷൻ ആയിരുന്നു.

\"\"


കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രവുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് പരിശീലനം.

\"\"

Follow us on

Related News