SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ഫിസിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദത്തിലെ ഫിസിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുണ്ടാകണം. പരമാവധി 90 ദിവസമോ സ്ഥിരനിയമനം നടക്കുന്നതുവരെയോ ആണ് നിയമന കാലാവധി.
താല്പര്യമുള്ളവർ ഒക്ടോബർ 29 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിനെത്തണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശമുണ്ടായിരിക്കണം.