പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സഹകരണ ബാങ്കുകളില്‍ 308 ഒഴിവുകള്‍: നവംബര്‍ 14വരെ അപേക്ഷിക്കാന്‍ അവസരം

Oct 18, 2022 at 9:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുകളുള്ള തസ്തികകളിക്കേ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 308 ഒഴിവുകളുണ്ട്. ഇതില്‍ 284 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-1, അസി.സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-3 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-12, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

\"\"

നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ്. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകള്‍ നിയമന അധികാരി. 18- 40 വയസ്സാണ് പ്രായപരിധി.

\"\"

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 14ന് വൈകിട്ട് 5 മണിവരെയാണ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ്, കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം 695001

\"\"

Follow us on

Related News