SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കൊച്ചി: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്‌യാർഡ് ലിമിറ്റഡില്‍ (CSL)പത്താംക്ലാസ് + ഐടിഐ അല്ലെങ്കില്‍ വിഎച്ച്എസ്ഇ യോഗ്യത ഉള്ളവർക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. വൊക്കേഷണല്‍/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനകാലാവധി. ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ് 348 ഒഴിവുകളും ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് 8 ഒഴിവുകളുമാണ് ഉള്ളത്.
ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ് വിഭാഗത്തില്‍ യോഗ്യത പത്താംക്ലാസ്, അനുബന്ധട്രേഡില്‍ ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) ജയം എന്നിവയാണ്. 2022 ഒക്ടോബര്‍ 26-ന് 18 വയസ്സ് പ്രായപരിധി. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ. 8,000 രൂപ.
ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് വിഭാഗത്തില്‍ യോഗ്യത അനുബന്ധവിഷയത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ (VHSE) ജയം. പ്രായപരിധി 2022 ഒക്ടോ ബര്‍ 26-ന് 18 വയസ്സ്. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ.
http://cochinshipyard.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷാ ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷമുള്ള പ്രിന്റൗട്ട് സൂക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 26.