SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
ന്യൂഡല്‍ഹി: കരസേനയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയില്‍ മതാധ്യപകര്‍ ആകാന്‍ അവസരം. 128 ഒഴിവുകളുണ്ട്. നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുരുഷന്മാര്‍ക്കാണ് ഈ തസ്തകിയിലേയ്ക്ക് അവസരം ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ കരസേനയില്‍ ആര്‍ആര്‍ടി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കണം. പ്രായപരിധി 25നും 36നും ഇടയില്‍ ആകണം. 2022 ഒക്ടോബര്‍ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
മൗലവി മൗലവി-ഷിയ ലഡാക് എന്നീ വിഭാഗങ്ങളിലായി 4 ഒഴിവും പാതിരി (2), ഗ്രന്ഥി (8 ഒഴിവ്), ബുദ്ധ് മോങ്ക് (1), പണ്ഡിറ്റ്, പണ്ഡിറ്റ് ഗോരഖ എന്നീ വിഭാഗങ്ങളിലായി 113 ഒഴിവുകളുമുണ്ട്. അപേക്ഷകര്‍ അതതു മതസംസ്‌കാരത്തില്‍ പെട്ടവരാകണം.
സ്‌ക്രീനിങ് ടെസ്റ്റ്, ഫിസിക്കല്‍, ഫിറ്റ്‌നെസ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധന, എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ 2023 ഫെബ്രുവരി 26ന് നടത്തും. http://joinindianarmy.nic.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.