SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കോഴിക്കോട്: കരിപ്പൂരിലെ കാലിക്കറ്റ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എക്‌സ് -റേ സ്‌ക്രീനര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. തുടക്കകാര്‍ക്കും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ആകെ 18 ഒഴിവുകള്‍ ഉള്ളതില്‍ 10 ഒഴിവുകള്‍ തുടക്കക്കാര്‍ക്ക് ഉണ്ട്. ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനു കീഴിലാണ് കാലിക്കറ്റ് എയര്‍ കാര്‍ഗോ.
എക്‌സ്-റേ സ്‌ക്രീനര്‍ (തുടക്കക്കാര്‍)-10 ഒഴിവ്: പ്ലസ് ടു, ബിസിഎഎസ് അംഗീകൃത എക്‌സ്‌റേ സ്‌ക്രീനര്‍ സര്‍ട്ടിഫിക്കറ്റ്, 0-1വര്‍ഷ പരിചയം. പ്രായപരിധി 36 വയസ്സ്. പ്രതിമാസ വേതനം 20,000രൂപ.
എക്‌സ്‌റേ സ്‌ക്രീനര്‍ (പരിചയമുള്ളവര്‍)-8 ഒഴിവ്: പ്ലസ് ടു, ബിസിഎഎസ് അംഗീകൃത എക്‌സ്‌റേ സ്‌ക്രീനര്‍ സര്‍ട്ടിഫിക്കറ്റ്, 2-5 വര്‍ഷം പരിചയം. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 25,000 രൂപ. വിശദവിവരങ്ങള്‍ക്ക് http://ksie.net