SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കേരള പോലീസിന്റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകളില്‍ (ഡി-ഡി.എ.ഡി) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്രോജക്ട്റ്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയവരാകണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയം വേണം.പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് വേണ്ട യോഗ്യത എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമാണ്. ഒരു വര്‍ഷം പ്രവൃത്തി പരിചയം അഭികാമ്യമാണ്.
നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ഒക്ടോബര്‍ 24 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ്ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം http://digitalsafetykerala@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷഫോറവും കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://keralapolice.gov.in/page/notification എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 9497900200