SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കണ്ണൂർ: ഇന്ന് (സെപ്റ്റംബർ 24ന്) നടത്താനിരുന്ന നാലാം സെമസ്റ്റർ ബി. എസ് സി. സൂവോളജി (കോർ/ കോംപ്ലെമെന്ററി) പ്രായോഗിക പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ
സെപ്റ്റംബർ 19ൽ (തിങ്കൾ)നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം./ ബി. ബി. എ./ ബി. എ. പ്രോഗ്രാമുകളുടെ അഡീഷണൽ കോമൺ (ലാംഗ്വേജ്) കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.
19.09.2022 (തിങ്കൾ) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ. അഫ്സൽ ഉൽ ഉലമ (1A06AUA : Communication Skills in Arabic) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.
23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.
23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 29.09.2022 (വ്യാഴം) ന് നടക്കും.
23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (10C2BBA : Managerial Economics) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 03.10.2022 (തിങ്കൾ) ന് നടക്കും.
പരീക്ഷാ സമയം ഉച്ചക്ക് 01:30 മുതൽ വൈകുന്നേരം 04:30 വരെയാണ്.