പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി പ്രവേശനം: അപേക്ഷ സെപ്റ്റംബർ 16മുതൽ

Sep 15, 2022 at 6:57 pm

Follow us on

തിരുവന്തപുരം:കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രൊസ്‌പെക്ടസ്സ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  സെപ്റ്റംബർ 16 മുതൽ ഒക്‌ടോബർ 10 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.

\"\"

ഓൺലൈനായും ഫീസ് അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും ഉപയോഗിച്ച് ഒക്‌ടോബർ 12 വൈകിട്ട്  5 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം.   പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

\"\"

അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്. 01-01-2022 ന് 17 വയസ്സ് പൂർത്തിയായിരിക്കണം. സർവീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികളുടെ പരമാവധി പ്രായം 48 വയസാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 2560362.

\"\"

Follow us on

Related News