SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തേഞ്ഞിപ്പലം:കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് സർവകലാശാല യു.ജി.സിയുടെ \’ നാക് \’ അംഗീകാര പരിശോധനക്ക് ഒരുങ്ങി.
അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക് മികവുകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗ്രേഡായ എ പ്ലസ് പ്ലസ് നേടാന്‍ എന്തു കൊണ്ടും യോഗ്യമാണ് കാലിക്കറ്റ് സര്‍വകലാശാല എന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ചൂണ്ടിക്കാട്ടി.👇🏻👇🏻
കേരളത്തില്‍ നാലാമത് നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. 2016 ജൂലൈ മാസത്തില്‍ നടന്ന മൂന്നാമത് നാക് അക്രഡിറ്റേഷനില്‍ 3.13 പോയിന്റോടെ എ ഗ്രേഡ് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും കാര്യമായ പുരോഗതി കാലിക്കറ്റ് നേടിയെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 15, 16, 17 തീയതികളിലായി നാക് പിയര്‍ ടീം അംഗങ്ങള്‍ സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിക്കും. 👇🏻
ഔറംഗാബാദ് എം.ജി.എം. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീര്‍ ഗാവ്നേ അധ്യക്ഷനായ ആറംഗ സംഘമാണ് എത്തുന്നത്. ഈ സംഘത്തെ വരവേല്‍ക്കാനും കാലിക്കറ്റ് സര്‍വകലാശാലയുടെ തനതായ പ്രത്യേകതകളും മേന്മകളും എടുത്തു കാണിക്കാനും വേണ്ട ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്നും വി.സി. അറിയിച്ചു.
മലബാറിന്റെ അക്കാദമിക കുതിപ്പിന് നട്ടെല്ലാകുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് മികച്ച ഗ്രേഡ് ലഭിക്കുന്നതിന് വേണ്ടി എല്ലാ മാധ്യമങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.👇🏻👇🏻
കാലിക്കറ്റിന്റെ നേട്ടങ്ങള്‍
1) 2016-ലെ നാക് അക്രഡിറ്റേഷന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കുറവുകള്‍ പൂര്‍ണമായി പരിഹരിക്കുവാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞു
2) സര്‍വകലാശാലാ കാമ്പസിലെ 36 പഠനവകുപ്പുകളിലായി മികച്ച അധ്യാപനവും ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. അധ്യാപകര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കുകയും ഗവേഷണ പേറ്റന്റുകള്‍ നേടുകയും ചെയ്തു.
3) യുനെസ്കോ അംഗീകാരമുള്ള രണ്ട് ചെയറുകള്‍ പ്രവര്‍ത്തിക്കുന്നു
4) സ്ഥിരം അധ്യാപകരുടെ ഒഴിവുകള്‍ നികത്തി.
5) പാഠ്യവിഷയങ്ങളെയും അധ്യാപകരെയും വിലയിരുത്തുന്നതിന് ഡിജിറ്റല്‍ ഫീഡ്ബാക്ക് സമ്പ്രദായം നടപ്പിലാക്കി
6) സര്‍വകലാശാലയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി മൂഡില്‍ ലേണിങ് മാനേജ്മെന്റ് സിസ്റ്റം, ലേണിങ്ങ് സ്പേസ് എന്ന പേരില്‍ നടപ്പിലാക്കി.
7) സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍ വിഭാഗം പോര്‍ട്ടലുകള്‍ വികസിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കി
8) കേരളത്തിലെ സര്‍വകലാശാലകളില്‍ ആദ്യത്തേത് എന്ന നിലക്ക് ഇന്റര്‍നെറ്റ് റേഡി യോ (റേഡിയോ സി.യു.) പ്രവര്‍ത്തനം തുടങ്ങി
9) കാമ്പസ് പഠനവകുപ്പുകളിലും സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ട്രൈബല്‍ സ്റ്റഡി സെന്ററിലും തൃശ്ശൂരിലുള്ള ജോണ്‍ മത്തായി സെന്ററിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു
10) നാഷണല്‍ സര്‍വീസ് സ്കീമിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത \’അഭയം \’ ഭ വന നിര്‍മാണ പദ്ധതി രാജ്യശ്രദ്ധ ആകര്‍ഷിച്ചു.
11) ഈ വര്‍ഷം ഒമ്പത് ഇനങ്ങളില്‍ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കായിക കി രീടങ്ങള്‍ നേടാന്‍ കാലിക്കറ്റിന് കഴിഞ്ഞു.
12) സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഫാബ് ലാബ് അടക്കം ഗവേഷണ നൂതനാശയ പ്രോത്സാഹന പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്.
കാമ്പസിന്റെ പ്രധാന ആകര്ഷണങ്ങള്
ഹരിതാഭ ജൈവ വൈവിധ്യം
കായിക മികവ് പദ്ധതി (ലാഡര്‍)
ഭിന്നശേഷീ പരിപാലന പദ്ധതി (സി.ഡി.എം.ആര്.പി.)
സുവേഗ (ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്റര്‍)