SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ ഇന്ന് ഇന്ത്യയിലും യുവാക്കളെ വളരെയധികം ആകർഷിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയാണ്. ഇതിന്റെ പ്രധാന കാരണം. ഈ കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണം തുലോം കുറവാണ് എന്നതാണ്. ഇന്ത്യയിൽ ഗവ.സ്ഥാപനങ്ങളിൽ നിന്നും പ്രതിവർഷം വെറും പതിനായിരത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമേ പഠിച്ചിറങ്ങുന്നുള്ളൂ. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഓരോ വർഷവും ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ വർധിച്ചു വരികയാണ്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതൽ ആണ് തൊഴിൽ അവസരങ്ങളുടെ കണക്ക്.
എന്താണ് ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനിയറിങ്ങ്?
പലരും കരുതുന്നത് പോലെ തീ പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണിയല്ല ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ & സേഫ്റ്റി എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധ സംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ & സേഫ്റ്റി എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.
ജോലി സാധ്യതകള്‍
നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങ്. പെട്രോളിയം റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങ് പഠിച്ചിറങ്ങിയവരെ ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍ & സേഫ്റ്റി എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു.
ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും ഫയർ & സേഫ്റ്റി നിയമത്താൽ നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യം നിർമാണ പ്രവർത്തനങ്ങളാണ്. ഈ മേഖലയിലാണ് ഫയർ & സേഫ്റ്റി ഉദ്യോഗസ്ഥരുടെ ആവശ്യം ഏറ്റവും കൂടുതലുളളത്. മെട്രോ, എയർ പോർട്ട്, ഷിപ്പ് യാർഡ്, ഷോപ്പിങ് മാൾ, ഫ്ലാറ്റുകൾ എവിടെയും സേഫ്റ്റി ഉദ്യോഗസ്ഥരുടെ സേവനം അത്യന്താപേക്ഷിതമാണ്.
തൊഴിലാളികളുടെയും സാങ്കേതിക വിദഗ്ധർ അടങ്ങിയ മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് നിരന്തരം ബോധവൽക്കരിക്കുകയും അതുവഴി അപകടരഹിതമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഫയർ & സേഫ്റ്റി ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യം. കൺസ്ട്രക്ഷൻ സേഫ്റ്റി, ഇൻഡസ്ട്രിയൽ സേഫ്റ്റി, റോഡ് സേഫ്റ്റി റേഡിയേഷൻ സേഫ്റ്റി, കെമിക്കൽ സേഫ്റ്റി, ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം, ഫസ്റ്റ് എയ്ഡ് ഫയർ ഫൈറ്റിങ്, ഫയർ അലാം സിസ്റ്റം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളാണ് ഫയർ & സേഫ്റ്റി ക്ലാസുകളിൽ പഠിക്കുവാനുള്ളത്. സേഫ്റ്റി ഓഫിസർ, സേഫ്റ്റി വാർഡൻ, സേഫ്റ്റി സുപർവൈസർ, സേഫ്റ്റി ചെക്കർ, സേഫ്റ്റി ഇൻസ്പെക്ടർ, സേഫ്റ്റി ഓഡിറ്റർ, ഫയർ അലാം ടെക്നീഷ്യൻ, ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം ടെക്നിഷ്യൻ തുടങ്ങി ഒട്ടനവധി ജോലികൾ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നു. ഈ മേഖലയിൽ 80% തൊഴിലുകൾ സേഫ്റ്റി രം ഗത്തും ബാക്കി ഫയർ എൻജിനീയറിങ് രംഗത്തുമാണ് ഇപ്പോഴുള്ളത്.
എന്ത് പഠിക്കണം?
ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സുകള്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വരെ പല സ്ഥാപനങ്ങളിലായി നടക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫയര്‍ എഞ്ചിനിയറിങ് ബി.ടെക് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. മെയ്/ജൂണ്‍ മാസങ്ങളിലായി നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്ന 19നും 24നും ഇടയ്ക്ക് പ്രായമുള്ള പ്ലസ്ടുക്കാര്‍ക്ക് ബി.ടെക് കോഴ്‌സിന് ചേരാം. കെമിക്കല്‍, സിവില്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ എഞ്ചിനിയറങില്‍ ബി.ടെക് പൂര്‍ത്തിയാക്കി ഫയര്‍ എഞ്ചിനിയറിങില്‍ എം.ടെക് ചെയ്യുന്നവരുമുണ്ട്. ബി.ടെക്കിന് പുറമെ ഫയര്‍ എഞ്ചിനിയറിങില്‍ ബി.എസ്.സി. കോഴ്‌സും ചില സ്ഥാപനങ്ങളിലുണ്ട്. ഇതിന് പുറമെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്‌സുകളുടെ കാലദൈര്‍ഘ്യം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (ഡി.എഫ്.എസ്.ഇ.എം.), ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (ഡി.എഫ്.എസ്.ഇ.), ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (ഡി.ഐ.എസ്.ഇ.) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഡിപ്ലോമ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (സി.എഫ്.എസ്.ഇ.) എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.
എവിടെ പഠിക്കണം?
നൂറിലേറെ എഞ്ചിനിയറിങ് കോളേജുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ഇ./ബി.ടെക്. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ആണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം. കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തന്നെ ജോലി ലഭിക്കുന്നു എന്ന പ്രത്യേകതയും കുസാറ്റിലെ ഈ കോഴ്‌സിനുണ്ട്. മുംബൈ ആസ്ഥാനമായ സെൻറ്. ജോസഫ് ഇന്റർനാഷണൽ ഫയർ ആൻഡ് സേഫ്റ്റി അക്കാദമിയാണ് (JIFSA) ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യസ്ഥാപനം. ജിഫ്സ യില്‍ കോഴ്‌സ് കഴിഞ്ഞ നിരവധി വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങളില്‍ ചേരുന്നതിന് മുമ്പ് അവിടുത്തെ പ്രാക്ടിക്കല്‍ പരിശീലന സൗകര്യങ്ങളെ ക്കുറിച്ച് അന്വേഷിച്ചറിയണം. ക്ലാസ്മുറിയില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രായോഗികപരിശീലനത്തിന് ഏറെ പ്രാധാന്യമുള്ള കോഴ്‌സാണ് ഫയര്‍ & സേഫ്റ്റി എഞ്ചിനിയറിങ്. അതുകൊണ്ട് പ്രാക്ടിക്കല്‍ പരിശീലനത്തിന് സൗകര്യമില്ലാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവില്ല. മികച്ച തൊഴിലവസരങ്ങളൊന്നും ഇവരെ തേടിവരുകയുമില്ല.