പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാരംഗം അധ്യാപക കലാസാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; പുരസ്‌ക്കാര വിതരണം സെപ്റ്റംബര്‍ 5ന് കണ്ണൂരില്‍

Aug 23, 2022 at 8:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത, നാടകം, തിരക്കഥ, ചിത്രരചന വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. സാഹിത്യമേഖലയിലെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ മത്സരവിഭാഗങ്ങളിലുണ്ടായിരുന്നതായി വിധി കര്‍ത്താക്കള്‍ രേഖപ്പെടുത്തി. സെപ്റ്റംബര്‍ 5ന്

\"\"

കണ്ണൂരില്‍ നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വിതരണം ചെയ്യും. വിജയികളെയും മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പ് ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

വിജയികള്‍
തിരക്കഥ
1 എം.വി ഷാജി (ജി.എച്ച്.എസ് കാലിക്കടവ്, കണ്ണൂര്‍)
2 അനില്‍ മങ്കട (ഗവ.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, മലപ്പുറം)
3 ഷിബു എം (ജി.യു.പി.എസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്)

\"\"

ചിത്രരചന
1 പി.കെ ബാബു (ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്), സിവില്‍ സ്‌റ്റേഷന്‍, കണ്ണൂര്‍)
2 സിജോമോന്‍ ജോസഫ് (സെന്റ് തോമസ് എച്ച്.എസ്, തുടങ്ങനാട്, ഇടുക്കി)
3 കെ മോഹനസുബ്രമണി (ജി.എച്ച്.എസ്.എസ്, തിരുവങ്ങാട്, കണ്ണൂര്‍).

\"\"

നാടകം
1 കെ.വി ഹബീബുറഹ്മാന്‍ (എം.ഐ.എച്ച്.എസ്.എസ്, പൊന്നാനി, മലപ്പുറം)
2 കെ ജീജേഷ് (ജി.എം.എല്‍.പി.എസ്, പാപ്പിനിശ്ശേരി, കണ്ണൂര്‍)
3 കെ.പി രാമചന്ദ്രന്‍ (കോട്ടയം രാജാസ് എച്ച്.എസ്.എസ്, പാതിരിയാട്, കണ്ണൂര്‍), ഹരി നന്‍മണ്ട (ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, കോഴിക്കോട്)

\"\"

കഥ
1 എം ശ്രീകല (ജി.എം.യു.പി.എസ്, ബി.പി അങ്ങാടി, മലപ്പുറം)
2 സുധീര്‍ പൂച്ചാലി (ഏച്ചൂര്‍ സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍, കണ്ണൂര്‍)
3 സി ദിവാകരന്‍ (ഗവ.എല്‍.പി സ്‌കൂള്‍, കുറിച്യര്‍മല, വയനാട്)

\"\"

കവിത
1 എന്‍.എസ് സുമേഷ് കൃഷ്ണന്‍ (ഡി.ബി.എച്ച്.എസ്, തൃക്കാരിയൂര്‍, കോതമംഗലം)
2 അനില്‍ മങ്കട (ഗവ.എച്ച്.എസ്.എസ് മക്കരപ്പറമ്പ, മലപ്പുറം)
3 ആര്‍ അന്‍സാരി (ഗവ.എച്ച്.എസ്.എസ് പറവൂര്‍, ആലപ്പുഴ)

\"\"

Follow us on

Related News