SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തിയിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് അവസാനിപ്പിച്ചു. ഓഗസ്റ്റ് 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ വെച്ചായിരിക്കും ലേർണിങ് ടെസ്റ്റ് നടക്കുക. ടെസ്റ്റിനുള്ള ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ മെസേജായി ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം.
ഓൺലൈൻ പരീക്ഷ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുള്ളതിനാലാണ് ടെസ്റ്റുകൾ ഓഫീസുകളിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. കൂടുതൽ വിവരങ്ങൾക്ക് JRTO/RTO മാരുമായി ബന്ധപ്പെടുക.