പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ലാബ് അസിസ്റ്റന്റ് നിയമനം, മാർജിനൽ ഇന്ക്രീസ് , പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Aug 19, 2022 at 5:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കണ്ണൂർ: സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠന വകുപ്പിൽ ദിവസ വേതനത്തിൽ ലാബ് അസ്സിസ്റ്റന്റന്റിനെ (എസ്.സി. കാറ്റഗറി) നിയമിക്കുന്നു.  ബി.എസ്.സി. കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എം.എസ്.സി. കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽപ്രമാണങ്ങളും കോപ്പിയും സഹിതം പഠനവകുപ്പിൽ ആഗസ്ത് 23ന്  രാവിലെ 10.30ന്  ഹാജരാകണം.

മാർജിനൽ ഇന്ക്രീസ്  

കേരള സർക്കാരിന്റെ  26/07/2022 തീയതിയിലെ ഉത്തരവ്  പ്രകാരം കണ്ണൂർ സർവകലാശാലയ്ക്ക്  കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളിൽ വർദ്ധന ആവശ്യമുള്ള കോളേജുകൾ അപേക്ഷ പ്രിൻസിപ്പൽ മുഖാന്തരം ഓഗസ്റ്റ്  27ന് വൈകുന്നേരം  5  മണിക്ക് മുമ്പായി ലഭിക്കുന്ന വിധത്തിൽ registrar@kannununiv.ac.in  എന്ന വിലാസത്തിലേക്ക് e-mail ചെയ്യേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
എയ്ഡഡ്, അൺ-എയ്ഡഡ്, കോളേജുകൾ പുതുതായി സീറ്റ് വർദ്ധനവിന് അപേക്ഷിക്കുന്ന വിഷയങ്ങൾക്ക് കോഴ്സ് ഒന്നിന് അയ്യായിരം രൂപ വീതം ഫിനാൻസ് ഓഫീസർ, കണ്ണൂർ യൂണിവേഴ്സിറ്റി എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി  ഫീസ് അടക്കേണ്ടതാണ്. ഗവൺമെൻറ്, ഐ.എച്ച്.ആർ.ഡി കോളേജുകൾക്ക് ഫീസ് ബാധകമല്ല.  ഈ അധ്യയന വർഷം മാർജിനൽ ഇന്ക്രീസിന് അപേക്ഷിച്ചിരുന്ന വിഷയങ്ങൾക്ക് വീണ്ടും സീറ്റ് വർദ്ധന ആവശ്യമാണെങ്കിൽ ഫീസ് അടക്കേണ്ടതില്ല.

\"\"

പരീക്ഷാവിജ്ഞാപനം

14.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 26.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

2.09.2022 ന് ആരംഭിക്കുന്ന ഐ. റ്റി. പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 26.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി. എ./ ബി. എസ് സി./ ബി. എം. എം. സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 26.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.
വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. ബയോടെക്നോളജി/ മൈക്രോബയോളജി , എം. എൽ. ഐ. എസ് സി.  (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News