SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലായി 23,518 പേരാണ് ലിസ്റ്റിൽ ഉള്ളത്. ഒരു മാസത്തിനകം ഈ ലിസ്റ്റിൽ നിയമന ശുപാർശ ഉണ്ടായിരിക്കും.
മെയിൻ – 11,968, സപ്ലിമെന്ററി – 10,553, ഭിന്നശേഷി – 997 എന്നിങ്ങനെയാണ് 14 ജില്ലകളിലുമായി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കണക്ക്. തിരുവനന്തപുരത്തു നിന്നാണ് ഏറ്റവും കൂടുതൽപേർ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് – 2596. കുറവ് വയനാട് ജില്ലയിൽ നിന്നും – 678. മുൻപ് 36,783 പേരാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്രാവശ്യം അതിൽ 13,265പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.