SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡല്‍ഹി: പ്രവേശനപരീക്ഷകളായ ജെ.ഇ.ഇ., നീറ്റ് എന്നിവ സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കാൻ യു.ജി.സി തീരുമാനം. ഈ പരീക്ഷകൾ ഇനിമുതൽ ഒറ്റ പൊതുപരീക്ഷയായി നടത്തും. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളില്‍ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാം.
മൂന്ന് പ്രവേശനപരീക്ഷകളിലായി ഏകദേശം 50 ലക്ഷം വിദ്യാര്‍ഥികള്‍ വർഷാവർഷം ഏതെങ്കിലും രണ്ടെണ്ണത്തിന്റെ ഭാഗമാകുന്നുണ്ട്. സി.യു.ഇ.ടി.യിലെ 61 വിഷയങ്ങളില്‍പ്പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ പ്രധാന വിഷയങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും. ആയതിനാല്‍ നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ക്കുപകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി.യുടെ പുതിയ തീരുമാനം.
പ്രധാന വിഷങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് എന്‍ജിനിയറിങ് തിരഞ്ഞെടുക്കാം. മറ്റു സയന്‍സ് വിഷയങ്ങളിലാണ് മാര്‍ക്ക് കൂടുതലെങ്കില്‍ മെഡിക്കലിനും മറ്റുള്ളവര്‍ക്ക് ബിരുദകോഴ്സുകളും തിരഞ്ഞെടുക്കാം. വര്‍ഷത്തിൽ 2 തവണ രണ്ടുതവണ പരീക്ഷകൾ നടത്തും. ആദ്യഘട്ടം ബോര്‍ഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും നടത്തുക. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും യു.ജി.സി. അധ്യക്ഷന്‍ എം. ജഗദീഷ്‌കുമാര്‍ പറഞ്ഞു.