SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: ഉന്നതവിദ്യാരംഗത്തെ വിവിധ അധ്യാപക-അനധ്യാപക സംഘടനാ നേതാക്കളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സർക്കാർ നിയോഗിച്ച മൂന്ന് കമ്മീഷനുകളും റിപ്പോർട്ട്
നൽകിയ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന തരത്തിൽ കുട്ടികളെ സജ്ജരാക്കാൻ കഴിയേണ്ടതിന്റെ അനിവാര്യത മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം. ഇപ്പോഴും വിദ്യാർത്ഥി കേന്ദ്രിതമായ നിലയിലേക്ക് മാറാൻ നമുക്ക് കഴിഞ്ഞിട്ടില്ല. തൊഴിലുത്പാദകപരമായ
സംരംഭങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാൻ കഴിയുന്ന സ്റ്റാർട്ട് അപ്പ് എൻവിയോൺമെന്റ് എല്ലാ സ്ഥാപനങ്ങളിലും സൃഷ്ടിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കുട്ടികളുടെ സ്വന്തം ആശയങ്ങൾക്ക് പ്രയോഗികാവിഷ്‌കാരം നൽകാൻ വഴിയൊരുക്കി പുതിയ ഉത്പന്നങ്ങളിലേക്കും പുതിയ കണ്ടുപിടിത്തങ്ങളിലേക്കും അവരെ നയിക്കാൻ സാധിക്കണം. അവരുടെ
മൗലികത, അന്വേഷണങ്ങൾ, സർഗ്ഗാത്മകത ഇവയെയെല്ലാം ഇണക്കിക്കൊടുക്കുന്ന രീതി സ്വാംശീകരിക്കാനാവണം.
കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രതിഫലിക്കുന്ന മേഖലകളിൽ ആഴത്തിൽ ഗവേഷണം ചെയ്യാനാണ് നവകേരള ഫെല്ലോഷിപ്പുകൾ നൽകിത്തുടങ്ങിയത്. അത്തരമൊരു പരിപ്രേക്ഷ്യ മാറ്റത്തിലേക്ക് വിദ്യാഭ്യാസരീതിയെ മാറ്റിയെടുക്കാൻ മുന്നിൽനിന്ന് പ്രവർത്തിക്കാൻ അക്കാദമിക രംഗത്തുള്ളവർക്ക് കഴിയണം. സമഗ്രമായ റിപ്പോർട്ടുകളാണ് കമ്മീഷനുകൾ
തയ്യാറാക്കിയിട്ടുള്ളത്. നിർദേശങ്ങളിൽ നടപ്പാക്കാവുന്നവ എത്രയും പെട്ടെന്ന് നടപ്പാക്കാൻ നടപടികൾ തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ