പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

കണ്ണൂർ സർവകലാശാല പി.ജി. മൂന്നാം  അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

Aug 10, 2022 at 4:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളി ലേക്കുള്ള 2022-23 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ്  സർവകലാശാല വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. (http://admission.kannuruniversity.ac.in) അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 11.08.2022, 5:00 p.m. നുള്ളിൽ SBI ePay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്.👇🏻👇🏻

\"\"


ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI ePay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.👇🏻👇🏻

\"\"


കോളേജ് പ്രവേശനം
മൂന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജുകളിൽ അഡ്മിഷന് വേണ്ടി 12.08.2022 തീയ്യതിയിൽ ഹാജരാകേണ്ടതാണ്. ആദ്യത്തെ രണ്ട്  അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്, മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ, നിർബന്ധമായും ഹയർ ഓപ്ഷൻ ലഭിച്ച കോളേജിൽ ഹാജരാകേണ്ടതാണ്. ഹാജരാകാത്ത പക്ഷം, വിദ്യാർത്ഥികളുടെ പി. ജി അഡ്മിഷൻ റദ്ദാകുന്നതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.👇🏻👇🏻

\"\"

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് 

രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ  ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട് 

യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ് 

വിടുതൽ സർട്ടിഫിക്കറ്റ് (TC)

കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  

EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )

അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്) 

ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ് 👇🏻👇🏻

\"\"

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും  വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്.  ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും. 
അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്  ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://admission.kannuruniversity.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് Help line Numbers: 04972715261, 04972715284, 7356948230  E-mail id: pgsws@kannuruniv.ac.in.

\"\"

Follow us on

Related News