SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി:രാജ്യത്തുടനീളമുള്ള 22 ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ദേശീയ തല പ്രവേശന പരീക്ഷ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) 2023 ലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു . 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽഎൽബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. CLAT പ്രോഗ്രാമിലേക്ക് www.consortiumofnlus.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ ഇളവുണ്ട്.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്. CLAT പരീക്ഷ ഡിസംബർ മാസം 18 ന് നടക്കും. 2023-2024 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന 5 വർഷത്തെ സംയോജിത LLB, LLM പ്രോഗ്രാമുകളിലേക്കുള്ള എല്ലാ പ്രവേശനങ്ങളും CLAT 2023 വഴിയാണ്. ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 4000 രൂപയും പട്ടികജാതി-വർഗ/ബിപിഎൽ വിഭാഗങ്ങൾക്ക് 4000 രൂപയുമാണ് അപേക്ഷ ഫീസ് .
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉണ്ടാവുക . ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആവുകയും ചെയ്യും.